ബോളിവുഡ് ചിത്രത്തില്‍ പാക് ഗായകന്‍ ആതിഫ് അസ്ലം പാടുന്നതിനെതിരേ എം.എന്‍.എസ്

athif aslam

മുംബൈ: ബോളിവുഡ് ചിത്രത്തില്‍പാകിസ്താന്‍ ഗായകന്‍ ആതിഫ് അസ്ലമിനെ  പാടിക്കുന്നതിനെതിരേ നവ നിര്‍മാണ്‍ സേന  രംഗത്തെത്തി
 ഇന്ത്യയിലെ ഏതു ഭാഷയിലുമുള്ള സിനിമാവ്യവസായത്തില്‍ ഏതെങ്കിലും പാകിസ്താനി കലാകാരന്മാരെ ഉള്‍പ്പെടുത്തുന്നതിനെ വെല്ലുവിളിക്കുമെന്ന് എം.എന്‍.എസ്. സിനിമാവിഭാഗം പ്രസിഡന്റ് അമേയ ഖോപ്കര്‍ അറിയിച്ചു .


പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രമായ 'ലവ് സ്റ്റോറി ഓഫ് 90'യിലെ റൊമാന്റിക് ഗാനം റെക്കോഡ് ചെയ്യാന്‍ അസ്ലം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.പാകിസ്താനില്‍ ജനിച്ച ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനും നടനുമായ അസ്ലം, ബാഗി 2, ടൈഗര്‍ സിന്ദാ ഹേ, എ ഫ്‌ലൈയിങ് ജട്ട്, റേസ് 2, തേരേ നാല്‍ ലവ് ഹോ ഗയ, കിസ്മത് കണക്ഷന്‍, റേസ്, സെഹര്‍, കല്‍യുഗ് തുടങ്ങിയ ചിത്രങ്ങളില്‍ ബോളിവുഡിലെ മുന്‍നിര സംഗീതസംവിധായകര്‍ക്കൊപ്പം ഒട്ടേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

Tags