സംവിധായകൻ ബിനീഷ് കളരിക്കലിന് ക്രിസ്മസ് സമ്മാനമായി ബുള്ളറ്റ് നൽകി പഴഞ്ചൻ പ്രണയം ടീം!!

google news
dds

പഴഞ്ചൻ പ്രണയം എന്ന ചിത്രം സംവിധാനം ചെയ്ത ബിനീഷ് കളരിക്കലിന് ബുള്ളറ്റ് സമ്മാനമായി നൽകി ചിത്രത്തിന്റെ നിർമ്മാതാക്കൾ.സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ ബിനീഷ് പങ്ക് വച്ച ഒരു പോസ്റ്റിലൂടെ ആണ് ഈ വിവരം ലോകമറിഞ്ഞത്.ഒരു ബുള്ളറ്റ് ആണ് സംവിധായകന് നിർമ്മാതാക്കൾ നൽകിയത്. 
ഇതേ പറ്റി സംവിധായകൻ ബിനീഷ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. ബിനീഷിന്റെ പോസ്റ്റ്‌ ഇങ്ങനെ.

"HAPPY X' MAS To ALL....
"പഴഞ്ചൻ പ്രണയം" ❤️ 2023❤️ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വർഷം❤️
ഇത്രയും വലിയ തുടക്കം ലഭിച്ചത് എന്റെ വലിയ ഭാഗ്യമായി കരുതുന്നു.
 എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു സിനിമ, അതുപോലെ എന്റെ ഭാര്യയുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു ഒരു ബുള്ളറ്റ്.
ഇത് രണ്ടും യാഥാർഥ്യമായത് ഈ വർഷമാണ്.അതിന് കാരണമായത് എന്റെ ഇടതു വശത്തു നിൽക്കുന്നവരാണ് ബിനു എസ്, വൈശാഖ് രവി ഫ്രയ്മിൽ ഇല്ലാത്ത സ്റ്റാൻലി ജോഷുവ . ആത്മാർത്ഥമായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്താൽ ലോകം മുഴുവൻ കൂടെ നിന്നില്ലെങ്കിലും കുറച്ചുപേർ എങ്കിലും കൂടെ ഉണ്ടാവും എന്നതിന്റെ ഉദാഹരണം ആണ് ഞാൻ.എന്നെ വിശ്വസിച്ചു പണം മുടക്കി, അവസാനം വരെ കൂടെ നിന്നവരാണിവർ. ആ വിശ്വാസം നഷ്ടപ്പെടാതെ നിലനിർത്തിയത് നിങ്ങൾ പ്രേക്ഷകർ ഓരോരുത്തരുമാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നതോടു കൂടി ഡയറക്ടർ ഉൾപ്പെടെ ബാക്കി എല്ലാരുടേം ജോലി കഴിയും പക്ഷെ ഒരു പ്രൊഡ്യൂസർക് അതിനു ശേഷമാണ് റിസൾട്ട് അറിയാൻ സാധിക്കുക..ഇന്ന് ഇപ്പോൾ ആ റിസൾട്ട് ആയിട്ടാണ് എനിക്ക് ഈ ബുള്ളറ്റ് ഇവർ സമ്മാനിച്ചത്. അതിന് നിങ്ങളോട് ഒരുപാട് നന്ദി..പഴഞ്ചൻ പ്രണയം ടീമിനോടും എന്റെ ആത്മാർത്ഥമായ നന്ദി 🙏🏻
 ഞാൻ ഇപ്പോൾ എന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പഴഞ്ചൻ പ്രണയത്തിന് നൽകിയത് പോലെ തന്നെ, ഇനിയും ഉണ്ടാവണം.."

റോണി ഡേവിഡ് രാജ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി കഴിഞ്ഞ മാസം തീയേറ്ററുകളിൽ പ്രദർശനമാരഭിച്ച ചിത്രമായിരുന്നു പഴഞ്ചൻ പ്രണയം. ഒരു ഫീൽ ഗുഡ് എന്റർടൈനറായ 'പഴഞ്ചൻ പ്രണയം ' നിർമ്മിച്ചത് ഇതിഹാസ മൂവിസിന്റെ ബാനറിൽ വൈശാഖ് രവി, സ്റ്റാൻലി ജോഷ്വാ എന്നിവരാണ്. ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നി ചിത്രങ്ങൾ ഒരുക്കിയ ബിനു എസ് ചിത്രത്തിന്റെ ക്രീയേറ്റീവ് കോൺട്രിബ്യൂട്ടറായി പ്രവർത്തിച്ചു. തിയേറ്ററിൽ നിന്നു മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു.

സംവിധായകൻ ബിനീഷ് കളരിക്കലിന് ക്രിസ്മസ് സമ്മാനമായി ബുള്ളറ്റ് നൽകി പഴഞ്ചൻ പ്രണയം ടീം!!

Tags