കാർത്തിയുടെ കരിയറിലെ ആദ്യ സൂപ്പർഹിറ്റ്; റീ റിലീസിനൊരുങ്ങി 'പയ്യ'

google news
payya

തമിഴ് നടൻ കാർത്തിയുടെ കരിയറിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ 'പയ്യ' റീ റിലീസിന് ഒരുങ്ങുന്നു. ലിങ്കുസാമി സംവിധാനം ചെയ്ത ചിത്രം  ഈ മാസം 11ന് റീ റിലീസ് ചെയ്യും. ലിങ്കുസാമി തന്നെ രചനയും നിർമ്മാണവും നിർവഹിച്ച സിനിമയിൽ തമന്നയായിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. 

മിലിന്ദ് സോമൻ, ജഗൻ, സോണിയ ദീപ്തി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. സിനിമ പോലെ തന്നെ പയ്യയിലെ യുവൻ ശങ്കർ രാജ ഒരുക്കിയ ഗാനങ്ങൾ എല്ലാം ഹിറ്റുകളായിരുന്നു. 2010 ഏപ്രിൽ രണ്ടിന് റിലീസ് ചെയ്ത സിനിമ കഴിഞ്ഞദിവസമാണ് 14 വർഷങ്ങൾ പൂർത്തിയാക്കിയത്.