സിനിമാസെറ്റുകളിൽ വനിതാ കമ്മിഷൻ പരിശോധന നടത്തും; പി സതീദേവി

psathidevi
psathidevi

ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി ആരോപണങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ സിനിമാസെറ്റുകളിൽ വനിതാ കമ്മിഷൻ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല എന്നും ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഹേമ കമ്മിഷൻ കേസ് പത്താം തിയതി ഹൈക്കോടതി  പരിഗണിക്കുമ്പോൾ ഇക്കാര്യത്തിലുള്ള വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാബല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും പി സതീദേവി അറിയിച്ചു.