രാജ് ബി ഷെട്ടി ചിത്രം ‘ടോബി’ക്ക് ഒടിടി റിലീസ്

google news
tobi

പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ ലഭിച്ച ചിത്രമായിരുന്നു കന്നഡ താരം രാജ് ബി ഷെട്ടി നായകനായ ടോബി. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ഒടിടിയിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രം ഡിസംബർ 22 മുതൽ പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിൽ പ്രദർശിപ്പിക്കും. മലയാളികൂടിയായ ബേസിൽ എ എൽ ചാലക്കൽ ആണ് ചിത്രത്തിന്റെ സംവിധാനം.

മലയാളി സംഗീത സംവിധായകന്‍ മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗരുഡ ഗമന വൃഷഭ വാഹന, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന്റെ ശ്രദ്ധേയ വര്‍ക്ക് ആണ് ഈ ചിത്രത്തിലേത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊര്‍നാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ലൈറ്റർ ബുദ്ധ ഫിലിംസ്, അഗസ്ത്യ ഫിലിംസ്, കോഫി ഗാംഗ് എന്നീ ബാനറുകളില്‍ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ടോബിയുടെ ഛായാഗ്രഹണവും പ്രവീണ്‍ ശ്രിയാനും എഡിറ്റിംഗ് നിതിൻ ഷെട്ടിയും നിർവ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങ്ങേര, ഡബ്ബിങ് കോഡിനേറ്റർ സതീഷ് മുതുകുളം, പി ആർ ഒ പ്രതീഷ് ശേഖർ.

Tags