ഷാറൂഖ് ചിത്രം ഡങ്കി ഇനി ഒ.ടി.ടിയിൽ

dunki

ഷാറൂഖ് ഖാൻ  കേന്ദ്രകഥാപാത്രമായി ഡിസംബർ 21 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഡങ്കി. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.ഇപ്പോഴിത ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.

ഷാറൂഖിനൊപ്പം വിക്കി കൗശൽ, തപ്സി പന്നു, ജ്യോതി സുഭാഷ്, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ, ബൊമൻ ഇറാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അഭിജിത്ത് ജോഷിയും കനികയുമാണ് തിരക്കഥ ഒരുക്കിയത്.


2023 ൽ പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ ഫിൽ ഗുഡ് ചിത്രമാണ് ഡങ്കി. 120 കോടി ബജറ്റിലൊരുങ്ങിയ ഡങ്കിയുടെ ആകെ ബോക്സോഫീസ് കളക്ഷൻ 470 കോടിയാണ്. 262 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ആകഷന് ഏറെ പ്രധാന്യമുള്ള പത്താൻ, ജവാൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് ഡങ്കി തിയറ്ററിലെത്തിയത്.

Tags