ഓസ്‌ലര്‍ ഒടിടിയിലേക്ക്

google news
ozler

2024 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമാണ് മിഥുന്‍ മൗവ്വല്‍ തോമസ് സംവിധാനം ചെയ്ത ഓസ്‌ലര്‍. ജയറാമിന് ശക്തമായ തിരിച്ചുവരവ് നല്‍കിയ ചിത്രം ഉടന്‍ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ചിത്രം ഫെബ്രുവരി ഒമ്പത് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് . എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമ ഇതുവരെ ആഗോളതലത്തില്‍ 40 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി കഴിഞ്ഞു. ഇതോടെ ജയറാമിന്റെ കരിയറിലെ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന സിനിമയായി ഓസ്‌ലര്‍ മാറിയിട്ടുണ്ട്. അബ്രഹാം ഓസ്‌ലര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.

Tags