ഓസ്കര്‍ നാമനിര്‍ദേശ പ്രഖ്യാപനം ഇന്ന്

oscar
ഗോള്‍ഡന്‍ ഗ്ലോബ് നേടിയ രാജമൗലിയുടെ ആര്‍.ആര്‍.ആര്‍

ഓസ്കര്‍ നാമനിര്‍ദേശ പ്രഖ്യാപനം ഇന്ന് നടക്കും.വൈകുന്നേരം ഏഴുമണിക്കാണ് പ്രഖ്യാപന ചടങ്ങ് നടക്കുക.

ആര്‍.ആര്‍.ആര്‍ ഉള്‍പ്പടെ നാല് ഇന്ത്യന്‍  ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നാമനിര്‍ദേശം ലഭിക്കാന്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 12നാണ് ഓസ്കർ പുരസ്കാര പ്രഖ്യാപനം.

ഗോള്‍ഡന്‍ ഗ്ലോബ് നേടിയ രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ ആണ് ഇന്ത്യന്‍ പ്രതീക്ഷയില്‍ മുന്നിലുള്ളത്. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ഇതിനോടകം ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ച നീണ്ട വോട്ടെടുപ്പ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനിച്ചത്.

Share this story