'ഒരു വാതിൽ കോട്ട' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

google news
oru vathil kotta

 ഒരു വാതിൽ കോട്ട' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  അണിയറപ്രവർത്തകർ പുറത്തുവിട്ടു . സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് കൈമാറി.ബാബു ഫുട്ട്ലൂസേഴ്സ് നിർമിച്ച് ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം, സമീപകാലങ്ങളിൽ കലാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയിൽപ്പെട്ടവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇന്ദ്രൻസ്, ശങ്കർ, സീമ, ചാർമിള, രമ്യ പണിക്കർ, മിഥുൻ മുരളി, സോന നായർ, ഗീതാ വിജയൻ, ജയകുമാർ, നെൽസൺ, തങ്കച്ചൻ വിതുര, അഞ്ജലികൃഷ്‌ണ, കൃഷ്ണപ്രിയദർശൻ, പൂജപ്പുര രാധാകൃഷ്ണൻ, സുബ്ബലക്ഷ്മി, ജ്യോത്സവർഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂർ പ്രവീൺകുമാർ, സാബു വിക്രമാദിത്യൻ, മനു സി കണ്ണൂർ, ആർകെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Tags