'ഒരു കട്ടിൽ ഒരു ഒരു മുറി’ പ്രദർശനത്തിനൊരുങ്ങുന്നു

google news
oru kattil oru muri

ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു . ഇരുണ്ട മുറിയുടെ ഭിത്തിയിൽ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും വിവാഹ ഫോട്ടോയും ഒരു കട്ടിലുമാണ് പോസ്റ്ററിലുള്ളത്. നേരത്തെ തന്നെ പൂർണ്ണിമ ഈ ചിത്രത്തിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്ദ്രജിത്ത് ചിത്രത്തിലുള്ളതായി വിവരം അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നില്ല.

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി. തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു.

Tags