'ആകെ താറുമാറിത്'; ആര്യാ ദയാൽ പാടിയ ഒരു ഭാരത സർക്കാർ ഉൽപ്പന്നത്തിലെ ഗാനം റിലീസായി

song

സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസായി. 'ആകെ താറുമാറിത്' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആര്യ ദയാലാണ്. അജ്മൽ ഹസ്ബുള്ളയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

ആശാ വർക്കറായി വേഷമിടുന്ന ഗൗരിയുടെ ദിവ്യ എന്ന കഥാപാത്രത്തിലൂടെയാണ് ഗാനം സഞ്ചരിക്കുന്നത്. ആശാ വർക്കർമാർ തങ്ങളുടെ ജോലിയിൽ അനുഭവിക്കുന്ന പ്രതിസന്ധികളെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫൺ-ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. കേന്ദ്രസർക്കാറിന്റെ ഒരു പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമ്മത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം. ടി.വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തർ ആണ്.   

അൻസർ ഷായാണ് ഛായാഗ്രഹണം. ക്രിയേറ്റീവ് ഡയറക്ടർ- രഘുരാമ വർമ്മ, എക്‌സികുട്ടീവ് പ്രൊഡ്യൂസർ- നാഗരാജ് നാനി, എഡിറ്റർ- ജിതിൻ ഡി.കെ, സംഗീതം- അജ്മൽ ഹസ്ബുള്ള, ഗാനരചന- അൻവർ അലി, വൈശാഖ് സുഗുണൻ, പശ്ചാത്തല സംഗീതം- എ.ടീം, കലാസംവിധാനം- ഷാജി മുകുന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എംഎസ് നിധിൻ, സൗണ്ട് ഡിസൈനർ- രാമഭദ്രൻ ബി, മിക്‌സിംഗ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്‌സികുട്ടീവ്- വിനോദ് വേണുഗോപാൽ, ഡി.ഐ- പോയറ്റിക്ക്, കളറിസ്റ്റ്- ശ്രീക് വാര്യർ, വിതരണം- പ്ലാനറ്റ് പിക്‌ചേഴ്‌സ്, വിഎഫ്എക്‌സ്- ഡിജി ബ്രിക്‌സ്, സ്റ്റിൽസ്- അജി മസ്‌കറ്റ്, പിആർഒ- എ.എസ് ദിനേശ്, പിആർ സ്ട്രാറ്റജി&മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, മ്യൂസിക്ക് - മ്യൂസിക്ക് 24/7. മാർച്ച് മാസത്തിൽ ചിത്രം റിലീസ് ചെയ്യും.