കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളുടെ പട്ടിക പുറത്ത്..; ഒന്നാംസ്ഥാനത്ത് ഈ താരം..

google news
stars

ഇന്ത്യൻ നായകൻമാരില്‍ കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. ഏപ്രിൽ മാസത്തെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷാരൂഖ് ഖാൻ ആണ് ഇന്ത്യൻ നായകൻമാരില്‍ കൂടുതല്‍ ജനപ്രീതിയുള്ള താരം. രണ്ടാം സ്ഥാനത്ത് പ്രഭാസ് ആണ്. മാര്‍ച്ച് മാസത്തിലും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് പ്രഭാസ് ആയിരുന്നു.

മൂന്നാം സ്ഥാനത്ത് തമിഴ് താരം ദളപതി വിജയ്‍യാണ് ഇടംനേടിയത്. തെന്നിന്ത്യയില്‍ നിന്നുള്ള മഹേഷ് ബാബുവാണ് താരങ്ങളില്‍ നാലാം സ്ഥാനത്ത് . തൊട്ടു പിന്നില്‍ അക്ഷയ് കുമാറാണ്. ആറാം സ്ഥാനത്ത് സല്‍മാൻ ഖാനും ഏഴാമത് ഹൃത്വിക് റോഷനുമാണ്. തൊട്ടു പിന്നില്‍ അല്ലു അര്‍ജുനും ഒമ്പതാമത് ജൂനിയര്‍ എൻടിആറും പത്താമത് രാം ചരണുമാണ് ഇടം പിടിച്ചിരിക്കുന്നത്.