ഫഹദ് ഫാസിൽ - അൽത്താഫ് സലിം ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ ചിത്രീകരണം ആരംഭിച്ചു

althaf

ഫഹദ് ഫാസിലിനെ നായകനാക്കി നടനും സംവിധായകനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഓടും കുതിര ചാടും കുതിര’യുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അൽത്താഫിന്റെ ഭാര്യ ശ്രുതി ശിഖാമണിയാണ് ആദ്യ ക്ലാപ്പ് അടിച്ചത്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന നിവിൻ പോളി ചിത്രത്തിനു ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. 

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌,ലാൽ, രഞ്ജി പണിക്കർ,റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ,നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാൻ ശ്രീനിവാസൻ,ലാൽ, രഞ്ജി പണിക്കർ, റാഫി, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു,വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ജിന്റോ ജോർജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിങ് അഭിനവ് സുന്ദർ നായ്ക്കും കൈകാര്യം ചെയ്യുന്നു. സെൻട്രൽ പിക്ച്ചേഴ്സ് ചിത്രം തിയറ്ററിൽ എത്തിക്കും. പ്രൊഡക്‌ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്‌ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട്-നിക്സൺ ജോർജ്.