' നോണ' ചിത്രം പ്രദർശനത്തിന് എത്തി ​​​​​​​

google news
KJ;;;

പ്രശസ്ത നാടകകൃത്തും അവാർഡ് ജേതാവുമായ രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നോണ : ദി ട്രൂത്ത് അൺറാവൽഡ്.   U/A സർട്ടിഫിക്കററ്റുമായി ചിത്രം ഇന്ന് പ്രദർശനത്തിന് എത്തി

ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്നു. മിസ്റ്റിക്കൽ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ജേക്കബ് ഉതുപ്പാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ച് തവണ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും അപ്പോത്തിക്കിരി, കൊത്ത് എന്നീ ചിത്രങ്ങളുടെ രചയിതാവുമായ ഹേമന്ത്കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

ഗോഡ്‌വിൻ, ബിജു ജയാനന്ദൻ, സതീഷ് കെ കുന്നത്ത്, പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ജയൻ തിരുമന, ശിശിര സെബാസ്റ്റ്യൻ, സുധാ ബാബു, പ്രേമ വണ്ടൂർ, തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്മാരും നാടക രംഗത്തെ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു.
 

Tags