മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഇവിടെ ആര്‍ക്കും അഭിപ്രായമില്ല'; ഹരീഷ് പേരടി

hareesh

മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്കെതിരെ തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ നടത്തിയ അധിക്ഷേപം ചര്‍ച്ചയാകുകയാണ്. ജയമോഹനെതിരെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടി ജയമോഹന്റെ പരാമര്‍ശത്തിന് മറുപടിയുമായതിയിരിക്കുകയാണ്.

'ഇന്നലെയും ഷൂട്ടിങ്ങുമായി ചെന്നൈയില്‍ ആയിരുന്നു. അവിടെയാരും ജയമോഹനന്റെ മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഒന്നും പറഞ്ഞില്ല. പക്ഷെ എല്ലാ സിനിമക്കാരും സാധാരണ മനുഷ്യരും മഞ്ഞുമ്മല്‍ ബോയ്‌സിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു.അതിലെ ഒരോ നടന്‍മാരെയും പേരെടുത്ത് ചോദിച്ചു. അവരെയൊക്കെ'ചേട്ടാ' നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. എല്ലാം എന്റെ അനിയന്‍മാരാണെന്ന് ഞാന്‍ അഭിമാനത്തോടെ പറഞ്ഞു. അല്ലെങ്കില്‍ അവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി. അടുത്തതവണ ചെന്നൈയില്‍ പോകുന്നതിനുമുന്‍പ് എനിക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് കാണണം. അല്ലെങ്കില്‍ അവരെന്നോട് എന്ത് പറയും എന്ന് എനിക്ക് ഏകദേശ ധാരണയുണ്ട്. അങ്ങിനെ തമിഴന്റെ സ്‌നേഹത്തിനുവേണ്ടി ഞാന്‍ ഒരു മലയാളസിനിമ ഉടനെ കാണും. മഞ്ഞുമ്മല്‍ ബോയ്‌സ്' എന്നാണ് ഹരീഷ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

Tags