സോഷ്യല്‍ മീഡിയയില്‍ വൈറലായി നിവിന്‍ പ്രണവ് ചിത്രം

google news
nivin

'ഹൃദയം' സിനിമയുടെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം'. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിങ്ങനെ മലയാളത്തിന്റെ ഒരു വലിയ യുവതാരനിരയാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ഭാഗമായി പ്രണവും നിവിനും ആദ്യമായി ഒന്നിക്കുന്ന സിനിമയ്ക്കായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുമ്പോള്‍ ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 'വര്‍ഷങ്ങള്‍ക്ക് ശേഷം' സെറ്റില്‍ നിന്നുള്ളതാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം. ഹൃദയത്തില്‍ തൊടുന്ന ഒരു സിനിമ ചെയ്യണമെന്നാണ് തന്റെ ആ?ഗ്രഹമെന്നും എല്ലാ തലമുറയ്ക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരിക്കും ഇതെന്നുമാണ് സിനിമയെ കുറിച്ച് ഒരഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

Tags