എങ്ങനെയാണ് പൊറോട്ട കഴിക്കേണ്ടത്? അജുവിനും സാനിയയ്ക്കും ക്ലാസെടുത്ത് നിവിൻ
aju
നിവിന്‍, അജു, സാനിയ എന്നിവരാണ് വീഡിയോയിൽ ഉള്ളത്. പൊറോട്ടയും മട്ടൻ കറിയും ആസ്വദിച്ച് കഴിക്കുന്ന നിവിനെ വീഡിയോയിൽ കാണാം.

മലയാളികളുടെ പ്രിയ താരങ്ങളാണ് അജു വർ​ഗീസും നിവിൻ പോളിയും. 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഇരുവരും ഇന്ന്, മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരങ്ങളായി മാറി. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. അജു പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.  

നിവിന്‍, അജു, സാനിയ എന്നിവരാണ് വീഡിയോയിൽ ഉള്ളത്. പൊറോട്ടയും മട്ടൻ കറിയും ആസ്വദിച്ച് കഴിക്കുന്ന നിവിനെ വീഡിയോയിൽ കാണാം. കൊല്ലം ‘എഴുത്താണിക്കട’ യില്‍ വച്ചാണ് താരങ്ങൾ ആഹാരം കഴിക്കുന്നത്. എങ്ങനൊണ് പൊറോട്ട കഴിക്കേണ്ടതെന്ന് നിവിൻ സാനിയയ്ക്കും അജുവിനും പഠിപ്പിച്ചു കൊടുക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.

Share this story