നിത്യയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ സ്ത്രീയുടെ മുടിയിൽ തീപിടിച്ചു

nithya
നിത്യ ഭയപ്പെട്ട് മാറുന്നതും വീഡിയോയിലുണ്ട്

കോഴിക്കോട് കൊടുവള്ളിയില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനത്തിനിടെ സംഭവിച്ച് അപകടത്തിന്‍റെ വീഡിയോയാണ് സോഷ്യല്‍ മഡിയയില്‍  വൈറലാകുന്നത്. ഉദ്ഘാടകയായി നടി നിത്യയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയ ഒരു സ്ത്രീയുടെ മുടിക്ക് തീപിടിച്ചതിനെ തുടര്‍ന്നുള്ള നാടകീയ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. 


നടി നിത്യദാസിന്‍റെ കൂടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു യുവതിയുടെ മുടിയിൽ തീ പിടിക്കുകയായിരുന്നു. ആദ്യം സെല്‍ഫി എടുത്ത ശേഷം മാറി നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. 

ഉടന്‍ തന്നെ നിത്യ ഭയപ്പെട്ട് മാറുന്നതും വീഡിയോയിലുണ്ട്. യുവതി നിന്നതിന് പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു.

Share this story