നിരഞ്ജ് മണിയൻപിള്ള വിവാഹിതനാകുന്നു

niranj maniyanpilla

നടനു൦ മണിയൻപിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയൻപിള്ള വിവാഹിതനാകുന്നു. വധു ഫാഷൻ ഡിസൈനറായ നിരഞ്ജനയാണ്. വിവാഹം ഡിസംബർ ആദ്യ വാര൦ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. തുടർന്ന് വിരുന്ന് സൽക്കാരം ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കൾക്കായി അടുത്ത ദിവസങ്ങളിൽ ഒരുക്കും.

നിരഞ്ജ് ‘ബ്ലാക്ക് ബട്ടർഫ്‌ളൈ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ‘ഡ്രാമ’, ‘സകലകലാശാല’, ‘ബോബി’, ‘ഫൈനൽസ്’, ‘സൂത്രക്കാരൻ’, ‘താത്വിക അവലോകനം’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അദ്ദേഹത്തിൻറെ അവസാനം റിലീസ് ചെയ്ത ചിത്രം ‘വിവാഹ ആവാഹനം’ ആണ്.

നിരഞ്ജ് നായകനായ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘കാക്കിപ്പട’, ‘ഡിയർ വാപ്പി’, ‘നമുക്ക് കോടതിയിൽ കാണാം’ തുടങ്ങിയ സിനിമകൾ ആണ് അവയിൽ ചിലത്.
യുന്നത്

Share this story