എന്റെ ഭർത്താവും അവന്റെ ബോയ് ഫ്രണ്ടും മറ്റൊരു ലോകത്ത്; നിഖില വിമൽ
nikhila
ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് ഒപ്പം മറ്റൊരു ഡൈമൻഷനിൽ ഷാനുവും സുമേഷും എന്നാണ് ഫോട്ടോയ്ക്ക് ആസിഫ് അലി കമന്റ് ചെയ്തത്.

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ യുവനടിയാണ് നിഖില വിമൽ. ഇപ്പോഴിതാ റോഷനൊപ്പമുള്ള ആസിഫ് അലിയുടെ ചിത്രത്തിന് നിഖില നൽകിയ കമൻ്റാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.

 ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് ഒപ്പം മറ്റൊരു ഡൈമൻഷനിൽ ഷാനുവും സുമേഷും എന്നാണ് ഫോട്ടോയ്ക്ക് ആസിഫ് അലി കമന്റ് ചെയ്തത്.

എന്നാൽ ചിത്രത്തിന് താഴെ ‘ദാ എന്റെ ഭർത്താവും അവന്റെ ബോയ് ഫ്രണ്ടും മറ്റൊരു ലോകത്ത് എന്നാണ്’  നിഖിലയുടെ കമന്റ് ചെയ്തത്. കമൻ്റ് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി മാറുകയും ചെയ്തിട്ടുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആണ് നിഖിലയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ആസിഫിൻ്റെ ഭാര്യയായാണ് നിഖില എത്തിയത്.

Share this story