കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്; സൂര്യക്കൊപ്പം ജോജു ജോർജും

google news
 Joju George along with Surya

കാർത്തിക് സുബ്ബരാജ് സൂര്യയെ നായകനാക്കി  ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു. 'ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബാരാജും ജോജുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

നിലവിൽ മണിരത്നം - കമലഹാസൻ ചിത്രം 'തഗ് ലൈഫ്' പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ജോജു പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യുക. മലയാളത്തിൽ നിന്ന് ഒരു നടന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് മറ്റ് ഭാഷകളിലെ പ്രമുഖ നടന്മാർക്കും സംവിധായകർക്കും ഒപ്പം വമ്പൻ ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിക്കാൻ അവസരം കിട്ടുക എന്നുള്ളത്. ആ അംഗീകാരമാണ് ജോജുവിനെ തേടിയെത്തിയതിയിരിക്കുന്നത്.

Tags