ഗുരുവായൂരമ്പല നടയിൽ പുതിയ പ്രൊമോ പുറത്ത്

guruvayoorambala nadayil promo

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗുരുവായൂരമ്പല നടയിൽ ചിത്രത്തിന്റെ  പുതിയ പ്രൊമോ പുറത്ത്. ടീസർ പോലെ തന്നെ രസകരമായ പ്രൊമോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. അജു വർഗീസ് ചിത്രത്തിലെ തന്റെ റോൾ എന്താണെന്ന് ഗാനരചയിതാവിനോട് ചോദിക്കുന്നത് പ്രൊമോ. ഒറ്റ ഷീറ്റ് ഡയലോഗ് കണ്ട് അമ്പരക്കുന്ന അജുവിനോട് ഇത് പാട്ടിലെ വരികളാണെന്നും അജു ചിത്രത്തിൽ പ്ലേബാക്ക് സിങ്ങർ ആണെന്നുമാണ് ഗാനരചയിതാവ് പറയുന്നത്.


പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രൊമോ പങ്കുവച്ചിട്ടുണ്ട്. കൃഷ്ണ കൃഷ്ണ നിന്നാരംഭിക്കുന്ന ഗാനം മെയ് അഞ്ചിന് പുറത്തിറങ്ങും. പ്രിത്വിരാജിനും ബസിലിനും പുറമെ അനശ്വര രാജൻ, നിഖില വിമൽ, സിജു സണ്ണി തുടങ്ങിയവരും അണിനിരക്കുന്നു. ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്.

Tags