“നെയ്മർ” ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

google news
neymar

മാത്യു-നസ്ലിൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “നെയ്മർ”. ജോ ആൻഡ് ജോയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

സിനിമയുടെ തിരക്കഥ,സംഭാഷണമെഴുതിയിരിക്കുന്നത് ആദർശ് സുകുമാരൻ,പോൾസൻ സ്കറിയ എന്നിവർ ചേർന്നാണ്. നെയ്മറിൻ്റെ ഷൂട്ടിങ് കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത് .

സംഗീതം-ഷാൻ റഹ്മാൻ ഛായാഗ്രഹണം- ആൽബി, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ്തോമസ്സ്,പ്രൊഡക്ഷൻ കൺട്രോളർ-പി കെ ജിനു. ‘നെയ്മർ’ ജനുവരി അവസാനത്തോടെ തിയ്യേറ്റർ പ്രദർശനത്തിന് ഒരുങ്ങകയാണ്. മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. വിസിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് ആണ് ചിത്രം നിർമിക്കുന്നത്.
 

Tags