‘അമര’ന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്

amarn
സിനിമാ പ്രേമികൾ കാത്തിരുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം ‘അമര’ന്റെ ഒടിടി റൈറ്റ്‌സ് വാങ്ങി നെറ്റ്ഫ്‌ലിക്‌സ്. റെക്കോര്‍ഡ് തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘അമരന്‍’. ശിവകാര്‍ത്തികേയന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. നീണ്ട നാളത്തെ ആക്ഷന്‍ പരിശീലനം നടന്‍ ഈ ചിത്രത്തിനായി നടത്തിയിരുന്നു. ഓഗസ്റ്റ് 15ന് തിയേറ്ററില്‍ എത്തുന്ന ചിത്രം ഒരു മാസത്തിന് ശേഷമായിരിക്കും നെറ്റ്ഫ്‌ലിക്‌സില്‍ എത്തുക.

രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘രംഗൂണ്‍’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷന്‍ സിനിമയാണ് ‘അമരന്‍’. അതേസമയം, ശിവകാര്‍ത്തികേയന്‍ തന്റെ അടുത്ത ചിത്രം സംവിധായകന്‍ എ ആര്‍ മുരുഗദാസിനൊപ്പം ഉണ്ടാകുമെന്നാണ് അഭ്യൂഹം. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

Tags