'നേര്' നാളെ ഒടിടിയില്‍

google news
neru

2023ലെ ഏറ്റവും ഒടുവിലത്തെ ഹിറ്റ് ചിത്രം ആയിരുന്നു 'നേര്'. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് ചിത്രം കോര്‍ട്ട് റൂം വിഭാഗത്തിലുള്ളതാണ്. പറഞ്ഞ പ്രമേയം കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രം തിയറ്റര്‍ യാത്ര അവസാനിപ്പിച്ച് ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. നാളെ ഡിസ്‌നി പ്ലസ് ഹോര്‍ട് സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്. 

ഈ അവസരത്തില്‍ ചിത്രത്തിന്റെ ഫൈനല്‍ ബോക്‌സ് ഓഫീസ് വിവരങ്ങള്‍ പുറത്തുവരികയാണ്. 100കോടി ബിസിനസ് നേടി എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞ ചിത്രത്തിന്റെ ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 85.30 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷനാണ് ഇത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

Tags