കളക്ഷനില്‍ വന്‍ നേട്ടം സ്വന്തമാക്കി നേര്

neru

പ്രേക്ഷക സ്വീകാര്യതയിലും കളക്ഷന്‍ കണക്കുകളിലും നേട്ടമുണ്ടാക്കി മോഹന്‍ലാല്‍ ചിത്രം 'നേര്'. ലോകവ്യാപകമായി 30 കോടി കടന്നാണ് സിനിമയുടെ മുന്നേറ്റം. ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പാണ് നേരിന്റെത്. കോര്‍ട്ട് റൂം ഡ്രാമ ഴോണറിലുള്ളതാണ് സിനിമ.

ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വല്‍ത്ത് മാനും ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച സിനിമയ്ക്ക് മേല്‍ വലിയ പ്രതീക്ഷയാണ് മലയാളി പ്രേക്ഷകര്‍ അര്‍പ്പിച്ചത്. ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വാരാന്ത്യത്തിലും ക്രിസ്തുമസ് ദിനത്തിലും മികച്ച നേട്ടമാണ് നേരിന് സാധ്യമായത്.

Tags