നിര്‍മ്മാതാവായി നെല്‍സണ്‍

google news
nelson

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനത്തിലൊരുങ്ങിയ 'ജയിലര്‍' സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ വിജയത്തോടു കൂടി എല്ലാ സിനിമാ പ്രേമികള്‍ക്കും സുപരിചിതനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ എന്ന സംവിധായകന്‍. സംവിധാന കുപ്പായം മാറ്റി നിര്‍മാണത്തിലേക്ക് കടക്കുകയാണ് നെല്‍സണ്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

'എന്റെ സിനിമാ ജീവിതം ആരംഭിച്ചിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഈ കാലയളവില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അവ എല്ലാം എന്റെ കരിയറിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ഞാന്‍ ഈ ഇന്‍ഡസ്ട്രയില്‍ എന്റെ പുതിയ സംരംഭമായ പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തുകയാണ്. ഫിലമെന്റ് പിക്‌ചേഴ്‌സ് ആദ്യ പ്രൊഡക്ഷന്‍ മെയ് മൂന്നിന് അന്നൗണ്‍ സ്‌ചെയ്യും' എന്നാണ് നെല്‍സണ്‍ അറിയിച്ചിരിക്കുന്നത്.

Tags