അപര്‍ണ ബാലമുരളി ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തേക്ക്; ആശംസയുമായി നയൻതാര

google news
aparna nayans

ഏവർക്കും പ്രീയപ്പെട്ട നടിയാണ് അപർണ ബാലമുരളി. നടിയായും ഗായികയായും കഴിവുതെളിയിച്ച അപർണ ബിസിനസ്സിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. അപർണ നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് നടൻ ജയറാമിന്റെയും നടി പാർവ്വതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത്. ഇപ്പോഴിതാ ഇതിനു പുറമെ മറ്റൊരു ബിസിനസ്സിലേക്കും നടി ചുവടുറപ്പിച്ചിരിക്കുകയാണ്. 

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തേക്കാണ് താരം പുതിയ സംരംഭവുമായെത്തിയത്. ഹിപ്സ് വേ. കോം hypsway.com എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപര സ്ഥാപനമാണ് അപര്‍ണ ആരംഭിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയാണ് അപര്‍ണയുടെ സംരംഭം ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്.

അപര്‍ണയ്ക്ക് അഭിനന്ദനങ്ങള്‍, നിന്നെ ഓര്‍ത്ത് അഭിമാനം തോന്നുന്നു. ഈ പുതിയ സംരഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു- നയന്‍താര കുറിച്ചു. നയന്‍സിന്‍റെ വാക്കുകള്‍ക്ക് അപര്‍ണയും നന്ദി പറഞ്ഞു. ആര്‍കിടെക്ട് പൂജാ ദേവ്, ഡിജിറ്റല്‍ സാങ്കേതിക വിദഗ്ദനായ ബിജോയ് ഷാ എന്നിവരും അപര്‍ണയുടെ സംരംഭത്തില്‍ പങ്കാളികളാണ്