നൻപകൽ നേരത്ത് മയക്കത്തെ കുറിച്ച് ദുൽഖർ

dulquer
ഹൃദയസ്പർശിയായ പ്രകടനങ്ങളുമായി നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ദുൽഖർ സൽമാൻ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

'വിചിത്രവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പർശിയായ പ്രകടനങ്ങളുമായി നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ. ഏറ്റവും മനോഹരമായ റിവ്യുകൾ കേൾക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, നിങ്ങളുടെ ചിന്തകൾ പങ്കിടുക', എന്നാണ് ദുൽഖർ കുറിച്ചത്. 

Share this story