ഒടിടിയിലും ഹിറ്റായി നാനിയുടെ 'സൂര്യാസ്‌ സാറ്റർഡേ'

Nani Surya's Saturday became a hit on OTT too
Nani Surya's Saturday became a hit on OTT too

ഒടിടിയിൽ മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ് നാനി നായകനായെത്തിയ 'സൂര്യാസ്‌ സാറ്റർഡേ'. സെപ്റ്റംബർ 26 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഇപ്പോൾ ഇന്ത്യയിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.

'സരിപോദാ ശനിവാരം' എന്ന തെലുഗ് ചിത്രം തമിഴിലും മലയാളത്തിലും 'സൂര്യാസ്‌ സാറ്റർഡേ' എന്ന പേരിലാണ് മൊഴിമാറ്റി റിലീസ് ചെയ്തത്. നാനിയുടെ രണ്ടാമത്തെ 100 കോടി ചിത്രമാണ് ഇത്. ചിത്രത്തിന്റെ മലയാളം, തമിഴ്, ഹിന്ദി പതിപ്പുകൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. 

പ്രിയങ്ക മോഹനാണ് 'സൂര്യാസ്‌ സാറ്റർഡേയി'ൽ നായികയായി എത്തുന്നത്. ചിത്രത്തിൽ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തെലുങ്ക് നടന്‍ സായ് കുമാർ ആണ്.  എസ്ജെ സൂര്യയാണ് മറ്റൊരു പ്രധാനതാരം. മലയാളിയായ ജേക്സ് ബിജോയ്‌ ആണ് പശ്ചാത്തലസംഗീതം.