പ്രസന്ന പറഞ്ഞ കഥയില്‍ തൃപ്തന്‍; നാഗാര്‍ജുന നായകനായേക്കും
nagarjuna
പ്രസന്ന പറഞ്ഞ കഥയുടെ ആശയത്തില്‍ നാഗാര്‍ജുന തൃപ്‍തനാണെന്നാണ് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രത്തിന്റെ ചിതീകരണം തുടങ്ങുമെന്നുമാണ്

തിരക്കഥാകൃത്ത് പ്രസന്ന കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗാര്‍ജുന നായകനായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 പ്രസന്ന പറഞ്ഞ കഥയുടെ ആശയത്തില്‍ നാഗാര്‍ജുന തൃപ്‍തനാണെന്നാണ് അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രത്തിന്റെ ചിതീകരണം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. പ്യൂപ്പിള്‍ മീഡിയ ഫാക്ടറി ആയിരിക്കും ചിത്രം നിര്‍മിക്കുക.

നാഗാര്‍ജുന നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു 'ദ ഗോസ്റ്റ്'.  ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടായിരുന്നു 'ദ ഗോസ്റ്റ്' എത്തിയത്. അനിഘ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

Share this story