ഈ വര്‍ഷത്തെ ഇതുവരെയുള്ള എന്റെ പ്രിയപ്പെട്ട ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്'; വിക്രാന്ത് മാസി

vikrant

മലയാളം ബ്ലോക്ക്ബസ്റ്റര്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്' ഇന്ന് ഒടിടിയില്‍ അരങ്ങേറ്റം കുറിച്ചു. ബോളിവുഡ് ചിത്രത്തിലെ നടന്‍ വിക്രാന്ത് മാസി ചിത്രം കണ്ട് ഗംഭീര അഭിപ്രായം അറിയിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ കണ്ട ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്നാണ് ചിത്രത്തെ കുറിച്ചുള്ള നടന്റെ അഭിപ്രായം.


'ഒരു സര്‍വൈവല്‍ ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലിംഗ് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ ? ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു അതിജീവന ത്രില്ലര്‍! എല്ലാവരെയും പോലെ ഞാനും മഞ്ഞുമ്മേല്‍ ബോയ്‌സ് കണ്ടു. ഈ സിനിമ എന്റെ ഉള്ളില്‍ 'ഒരിക്കലും പിന്നോട്ട് പോകരുത്' എന്ന മനോഭാവത്തെ വീണ്ടും ജ്വലിപ്പിച്ചു,' നടന്‍ പറഞ്ഞു.

സൗഹൃദത്തിന്റെയും ഇച്ഛാശക്തിയുടെയും ഉദാഹരണമാണ് ഈ കഥ. ഒപ്പം അതിമനോഹരമായ ദൃശ്യങ്ങളും മനം കവരുന്ന പ്രകടനങ്ങളും ചിത്രത്തെ ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാക്കി. ഇത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്, എന്നെ സംബന്ധിച്ചിടത്തോളം ഇത് ഇതുവരെയുള്ള ഈ വര്‍ഷത്തെ എന്റെ പ്രിയപ്പെട്ട ചിത്രമാണെന്നും വിക്രാന്ത് മാസി പറഞ്ഞു.

Tags