‘മുറ’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

google news
mura

കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.’ മുറ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തിരുവനന്തപുരം നഗര പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് എന്ന് പോസ്റ്ററില്‍ കാണിക്കുന്ന സൂചനകള്‍. വ്യത്യസ്തമാര്‍ന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ‘മുറ’ ചിത്രത്തിലേക്ക് തിരുവനന്തപുരം പ്രദേശവാസികള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടുള്ള ചിത്രത്തിന്റെ കാസ്റ്റിംഗ് കാള്‍ തന്നെ ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു.

കേരളത്തിലെ സിനിമാരംഗത്തെ പ്രമുഖ നിര്‍മ്മാണ-വിതരണ കമ്പനിയായ എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ നേതൃത്വത്തില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂണ്‍, മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്‌നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ചിത്രത്തിന്റെ രചനനിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : റോണി സക്കറിയ, ഛായാഗ്രഹണം: ഫാസില്‍ നാസര്‍, എഡിറ്റിംഗ്: ചമന്‍ ചാക്കോ, സംഗീത സംവിധാനം : മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്. തിരുവനന്തപുരത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍ മധുരൈ, തെങ്കാശി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Tags