വിവാഹജീവിതം എന്നത് പാര്‍ട്നര്‍ഷിപ്പാണ്, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം, ‘അതൊക്കെ നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം; മുകേഷ്
mukesh
‘അതൊക്കെ നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം എന്നായിരുന്നു മുകേഷ് നല്‍കിയ മറുപടി. എങ്ങനെയൊക്കെ വേണ്ടെന്നു പറഞ്ഞാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണ് തന്റെ അഭിപ്രായമെന്നും മുകേഷ് പറഞ്ഞിരുന്നു.

ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹമോചനത്തെക്കുറിച്ച്  മുകേഷ് മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. . മറ്റെല്ലാ മേഖലയിലും വിജയിച്ചുവെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ എന്നായിരുന്നു അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം.

‘അതൊക്കെ നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം എന്നായിരുന്നു മുകേഷ് നല്‍കിയ മറുപടി. എങ്ങനെയൊക്കെ വേണ്ടെന്നു പറഞ്ഞാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണ് തന്റെ അഭിപ്രായമെന്നും മുകേഷ് പറഞ്ഞിരുന്നു.

വിവാഹജീവിതം എന്നത് പാര്‍ട്നര്‍ഷിപ്പാണ്, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം. സരിതയ്ക്കും ഒരുപാട് കഴിവുകള്‍ ഉള്ളതാണ്. രണ്ട് പേര്‍ ഒന്നിച്ചു നില്‍ക്കുന്നതിനേക്കാള്‍ വേര്‍പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത് എങ്കില്‍ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടതെന്നായിരുന്നു മുകേഷ് ചോദിച്ചത്. ജോലി ചെയ്യുന്ന കാര്യത്തില്‍ അതായിരിക്കാം കൂടുതല്‍ മനസ്സമാധാനവും സന്തോഷവും നല്‍കുക എന്നും രണ്ട് വ്യക്തികളും തമ്മില്‍ ചേരായ്മ ഉണ്ടായിരുന്നുവെന്നും മുകേഷ് പറഞ്ഞിരുന്നു.

ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണെന്നും മുകേഷ് പറഞ്ഞിരുന്നു.

നമ്മുടെ ആത്മാഭിമാനത്തെ പോലും ബാധിച്ചേക്കാവുന്ന ചില അഡ്ജസ്റ്റ്മെന്റുകള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ എന്തിന് എന്ന തോന്നല്‍ പോലും വരും. കുട്ടികള്‍ ഇപ്പോള്‍ വലുതായി. അവര്‍ ഞങ്ങള്‍ രണ്ട് പേരുടെ കൂടെയും വളരെ കംഫര്‍ട്ടബിളാണ്.’ എന്നായിരുന്നു മുകേഷിന്റെ മറുപടി.

Share this story