രാഘവ ലോറന്‍സിന്റെ നായികയാകാന്‍ മൃണാള്‍ ?

mrunal

കാഞ്ചന 4 അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഹിറ്റ് നായിക മൃണാള്‍ താക്കൂര്‍ സിനിമയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

സിനിമയിലെ നായികയായി മൃണാള്‍ താക്കൂറിനെ പരിഗണിക്കുന്നതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. മൃണാളിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും കാഞ്ചന 4. രാഘവ ലോറന്‍സാണ് തിരക്കഥയൊരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും ഷൂട്ട് സെപ്തംബറില്‍ ആരംഭിച്ചേക്കുമെന്നുമാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

കാഞ്ചനയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നുവെങ്കിലും അവസാനത്തെ ഭാഗം തിയേറ്ററില്‍ വിജയിച്ചിരുന്നില്ല. 2011ലെ ആദ്യ ഭാഗത്തിന് ശേഷം 2015ലാണ് കാഞ്ചന 2 റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ രാഘവന്റെ നായികമാരായത് തപ്‌സി പന്നു, നിത്യ മേനോന്‍ എന്നിവരാണ്. 2019 ല്‍ പുറത്തിറങ്ങിയ കാഞ്ചന 3യില്‍ ഓവിയ, വേദിക എന്നിവരും പ്രധാന താരങ്ങളായി അണിനിരന്നു.

Tags