'പടച്ചോനേ ഇങ്ങള് കത്തോളീ' ; ഫസ്‌റ്റ് ലുക്ക് പോസ്റ്റർ
padachone

ശ്രീനാഥ്‌ ഭാസിയും ആൻ ശീതളും പ്രധാന വേഷത്തിലെത്തുന്ന കുടുംബ- ഹാസ്യ ചിത്രം ‘പടച്ചോനേ ഇങ്ങള് കത്തോളീ’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രം നർമത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകുന്ന മുഴുനീള എന്റർടെയ്നറാണ്.

സിനിമാ താരങ്ങളായ ബിജു മേനോൻ, ജയസൂര്യ, ഇന്ദ്രൻസ്, ജോണി ആന്റണി, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, രമേശ് പിഷാരടി, രഞ്‌ജി പണിക്കർ, ഗ്രേസ് ആന്റണി, സുരഭി ലക്ഷ്‌മി, അനന്യ, സ്വാസിക, സിജാ റോസ്, നിരഞ്‌ജന, അനു സിത്താര തുടങ്ങിവയവരാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റർ റിലീസ് ചെയ്‌തത്.

ടൈനി ഹാൻഡ്സ് പ്രൊഡക്ഷന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, രഞ്‌ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഗ്രേസ്‌ ആന്റണി, രസ്‌ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്‌മി, നിർമൽ പാലാഴി, വിജിലേഷ്, നിർമാതാക്കളിൽ ഒരാളായ രഞ്‌ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ ഉണ്ണി ചെറുവത്തൂർ, രഞ്‌ജിത്ത് കൺകോൽ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ഛായാഗ്രഹണം വിഷ്‌ണു പ്രസാദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ കിരൺ ദാസ്. പ്രദീപ് കുമാർ കാവുംതറയുടെ വരികൾക്ക് ഈണം പകരുന്നത് ഷാൻ റഹ്‌മാനാണ്.

Share this story