മാതൃദിനം ; അമ്മയ്ക്കൊപ്പം 'കുഞ്ഞു മോഹൻലാൽ; ചിത്രം പങ്കുവെച്ച് ആശംസകൾ നേർന്ന് താരം

google news
 Baby Mohanlal with his mother; The actor shared the picture and wished him well

ഭൂമിയിലേക്ക് വന്നനാള്‍ മുതല്‍ കാണുന്ന അമ്മയെ ഓര്‍ക്കാനായി ഒരു പ്രത്യേക ദിവസം വേണോ എന്ന ചോദ്യം പലരില്‍ നിന്നും ഉയര്‍ന്നേക്കാം.എന്നാല്‍ സ്വന്തം അമ്മയെ അതിക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നവരുള്ള ഈ കാലത്ത് മാതൃദിനത്തിന് പ്രസക്തി വർധിച്ചുവരികയാണ്.


മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്.ഇന്ന്  സമൂഹമാധ്യമങ്ങളിലുടനീളം അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഓർമ്മക്കുറിപ്പുകളും പോസ്റ്റുകളുമെല്ലാം നിറയുകയാണ്. നിരവധി താരങ്ങളും ഇത്തരത്തിൽ പോസ്റ്റുകൾ പങ്കുവയ്‌ക്കുന്നുണ്ട്.

mohanlal and mother
ഈ മാതൃ ദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള  ബാല്യകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്  മോഹൻലാൽ .പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അമ്മയ്ക്ക്  മാതൃദിന ആശംസകളും നേർന്നിട്ടുണ്ട്. 

mohanlal and mother
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആണ് മോഹന്‍ലാലിന്‍റെതായി ആരാധകര്‍ കാത്തിരിക്കുന്ന അടുത്ത ചിത്രം. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

Tags