'മോണിക്ക ഒരു എ ഐ സ്റ്റോറി' ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

monikka


മോണിക്ക ഒരു എ ഐ സ്റ്റോറിയുടെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപർണ്ണ മൾബറിയുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഥാപാത്രമായാണ് അമേരിക്കക്കാരിയായ അപർണ്ണ മൾബറി സിനിമയിലെത്തുന്നത്.

 ഇന്ത്യയിലെ ആദ്യ എ ഐ തീം സിനിമയായി “മോണിക്ക ഒരു എ ഐ സ്റ്റോറി”യെ ഇന്ത്യാ സർക്കാരിന്റെ എ ഐ പോർട്ടൽ അംഗീകരിച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അമേരിക്കക്കാരിയായ മൾബറി ഈ സിനിമക്ക് വേണ്ടി മലയാളത്തിൽ പാടുകയും നൃത്തം വെക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ ഈ ബിഗ്ബോസ്സ് താരത്തിന്റെ ആദ്യ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. 
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപത്, സിനി എബ്രഹാം,മണികണ്ഠൻ, കണ്ണൂർ ശ്രീലത, മൻസൂർ പള്ളൂർ, ആൽബർട്ട് അലക്സ് ,അനിൽ ബേബി, അജയൻ കല്ലായ്,ശുഭ കാഞ്ഞങ്ങാട്, ആന്മിര ദേവ് , ഹാതിം,, ആനന്ദ ജ്യോതി, പ്രസന്നൻ പിള്ള, പ്രീതി കീക്കൻ, ഷിജിത്ത് മണവാളൻ,പി കെ അബ്ദുള്ള , ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ് എന്നിവരും ചിത്രത്തിൽ  അഭിനയിച്ചിട്ടുണ്ട്. 
മൻസൂർ പള്ളൂർ നിർമ്മിച്ച സിനിമ സംവിധാനം ചെയ്തത് ഇ എം അഷ്റഫാണ്. യുനുസിയോ സംഗീതവും റോണി റാഫേൽ പശ്ചാത്തല സംഗീതവും നിർവ്വഹിച്ച സിനിമയുടെ ഗാന രചന പ്രഭാ വർമ്മയാണ്. ക്യാമറ സജീഷ് രാജും എഡിറ്റിംഗ് ഹരി ജി നായറുമാണ്.നജീം അർഷാദ് ,യർബാഷ് ബാച്ചു എന്നിവർ പാടിയിട്ടുണ്ട്. 

കലാ സംവിധാനം ഹരിദാസ് ബക്കളമാണ്.ഷൈജു ദേവദാസാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.വി എഫ് എക്സ് വിജേഷ് സിആറാണ്. രാധാകൃഷ്ണൻ ചേളാരിയാണ് പ്രൊഡക്ഷൻ കൺട്രോളർ. ശl  പി ആർ ഒ സുനിത സുനിൽ .പരസ്യ കല സജീഷ് എം ഡിസൈൻ. സിനിമ മെയ് 24 ന് തന്ത്ര മീഡിയ കേരളത്തിലെ തീയേറ്ററുകളിലെത്തും.

Tags