പ്രേക്ഷകര്‍ മിസ് ചെയ്ത മോഹന്‍ലാലിനെയാണ് വാലിബനിലൂടെ കൊണ്ടുവന്നത് ; ലിജോ ജോസ് പെല്ലിശ്ശേരി

mohanlal

പ്രേക്ഷകര്‍ മിസ് ചെയ്ത മോഹന്‍ലാലിനെയാണ് വാലിബനിലൂടെ കൊണ്ടുവന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. ഇത്രയും കാലം കഴിഞ്ഞ് പ്രേക്ഷകരെ കാണിക്കാന്‍ ഭയങ്കര കൊതി തോന്നിയ സിനിമയാണിതെന്നും എന്നാല്‍ സിനിമയിറങ്ങിയപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും ലിജോ പറഞ്ഞു. സിനിമ നന്നായിട്ടുണ്ട് എന്ന പൂര്‍ണ വിശ്വാസം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും സംവിധായകന്‍ പ്രതികരിച്ചു.
മോഹന്‍ലാലിനെ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരുപാട് കാലമായി ലാലേട്ടനില്‍ നമ്മള്‍ മിസ് ചെയ്യുന്ന കാര്യങ്ങള്‍, ഹീറോയിക്കും റൊമാന്റിക്കും ആയ ഭാഗങ്ങള്‍ എല്ലാം സിനിമയിലുണ്ട്. മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്നു എന്ന് എഴുതിയത് അതങ്ങനെ വിശ്വസിക്കുന്നത് കൊണ്ടാണ്. ഒരു സിനിമയില്‍ അതിയായി സന്തോഷിക്കുകയോ അതിയായി ?ദുഃഖിക്കുകയോ ചെയ്യാത്ത ഒരാളാണ് ഞാന്‍. ഇത്രയും കാലം കഴിഞ്ഞ് പ്രേക്ഷകരെ കാണിക്കാന്‍ ഭയങ്കര കൊതി തോന്നിയ സിനിമയാണിത്. അതിന് വരുന്ന പ്രതികരണങ്ങള്‍ ഞട്ടിക്കുന്ന തരത്തിലായി തോന്നി.
സിനിമയ്ക്കായി വലിയൊരു തുക ഇന്‍വെസ്റ്റ് ചെയ്ത നിര്‍മ്മാതാക്കള്‍ക്ക് ഇനിയും ഇത്തരം സിനിമയെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരിക്കണം സിനിമയുടെ റിസള്‍ട്ട്. സിനിമ നന്നായിട്ടുണ്ട് എന്ന പൂര്‍ണ വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഉറപ്പായും എല്ലാവരുടെയും മനസ് മടുത്തു. കാരണം അത്രയും ബുദ്ധിമുട്ടുകള്‍ ഇതിന് പുറകിലുണ്ടായിരുന്നു. അത് പ്രേക്ഷകര്‍ അറിയേണ്ട കാര്യമില്ലങ്കില്‍ പോലും അതാണ് സത്യം.

Tags