സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തില്‍ മോഹന്‍ലാല്‍ ; തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ പ്രതീക്ഷയോടെ ആരാധകര്‍

mohanlal

സൗദി വെള്ളക്കയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് തരുണ്‍ മൂര്‍ത്തി ഔദ്യോഗികമായി അറിയിച്ചത്. സിനിമയുടെ പ്രഖ്യാപനം ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണുണ്ടാക്കിയത്. ആ ആവേശം വര്‍ധിപ്പിക്കുന്ന അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമിത്. വലിയ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
മോഹന്‍ലാലിന്റെ 360ാം ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആര്‍ സുനിലും ചേര്‍ന്നാണ്

Tags