കാത്തിരിപ്പിന് വിരാമം ; മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'നേര്' ഒടിടിയിലേക്ക്

google news
ner

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന നേര് ഒടിടിയിലേക്ക്. നൂറ് കോടി ക്ലബ്ബ് എന്ന നേട്ടത്തോടെ തിയേറ്റര്‍ വിടുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ജനുവരി 23ന് ചിത്രം ഒടിടിയില്‍ സ്ട്രീമിങ്ങ് ആരംഭിക്കും.

2023ല്‍ റിലീസ് ചെയ്ത സിനിമകളില്‍ നൂറ് കോടി ബിസിനസ് സ്വന്തമാക്കിയ മൂന്നാമത്തെ സിനിമയാണ് നേര്. 2018, ആര്‍ഡിഎക്‌സ് എന്നിവയാണ് കഴിഞ്ഞ വര്‍ഷം ഈ നേട്ടം കൈവരിച്ച മറ്റ് ചിത്രങ്ങള്‍.

പുലിമുരുകന്‍, ലൂസിഫര്‍ എന്നീ സിനിമകള്‍ക്ക് ശേഷം 100 കോടി ക്ലബില്‍ ഇടം നേടുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് നേര്. ഡിസംബര്‍ 21നാണ് നേര് തിയേറ്ററുകളില്‍ എത്തിയത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തില്‍ വിജയമോഹന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയത് സിനിമയുടെ പ്രത്യേകതയാണ്. മോഹന്‍ലാലിനൊപ്പം അനശ്വര രാജനും പ്രേക്ഷകരുടെ കൈയ്യടി നേടി. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് നേരിന് തിരക്കഥ എഴുതിയത്.

Tags