വീണ്ടും മോഹൻലാൽ മാജിക് ; പുലിമുരുകനും , ലൂസിഫറിനും , ദൃശ്യത്തിനും പിന്നാലെ 'നേരും'

neru

കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ  ഡിസംബർ 21 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് നേര്.ട്വെൽത്ത് മാന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രം കൂടിയാണിത് . റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് നേരിന് ലഭിക്കുന്നത്. വിജയ മോഹൻ എന്ന പബ്ലിക് പ്രോസിക്യൂട്ടറായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്.

നേര് വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. 40 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയിരിക്കുന്നത്. ഏഴ് ദിവസത്തെ കളക്ഷനാണിത്. അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം 50 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

22.35 കോടിയാണ് ഏഴ് ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്. 2.65 കോടിയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നേടിയത്. നോർത്ത് അമേരിക്ക, യുകെ, യുറോപ്പ്, ആസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലെ കളക്ഷൻ 2.27 ഡോളർ(18.75 കോടി). 43.75 കോടിയാണ് ഏഴ് ദിവസം കൊണ്ട് നേര് നേടിയത്. പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം എന്നീ സിനിമകളാണ് ഇതിനു മുമ്പ് അൻപത് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.

മോഹൻലാലിനൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരാണ് മറ്റുതാരങ്ങൾ.ശാന്തി മായാദേവിയും സംവിധായകൻ ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Tags