മോഹന്‍ലാല്‍ ചിത്രവും ടൊവിനോ ചിത്രവും ഒരേ സമയം തിയറ്ററുകളിലേക്ക് ?

google news
tovino

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം ബറോസും ടൊവിനോ തോമസ് ട്രിപിള്‍ റോളിലെത്തുന്ന അജയന്റെ രണ്ടാം മോഷണവും (എആര്‍എം) ക്ലാഷ് റിലീസിനോ? റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരു ചിത്രങ്ങളും സെപ്റ്റംബര്‍ 12ന് റിലീസ് ചെയ്യാനിരിക്കുകയാണ്. അങ്ങനെയെങ്കില്‍ രണ്ട് ബ്രഹ്മാണ്ട ചിത്രങ്ങളുടെ ക്ലാഷ് ആണ് വരാനിരിക്കുന്നത്.

ടൊവിനോ ചിത്രം എആര്‍എം സെപ്റ്റംബറില്‍ റിലീസിനെത്തിക്കാനാണ് നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മെയ് ആറിന് മോഹന്‍ലാല്‍ സെപ്റ്റംബര്‍ 12 എന്ന ബറോസിന്റെ റിലീസ് പ്രഖ്യാപനവും നടത്തിയിരുന്നു.

'മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ' സംവിധായകന്‍ ജിജോയുടെ കഥയെ ആസ്!പദമാക്കിയാണ് ബറോസ് ഒരുക്കുന്നത്. ആദ്യ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമെന്ന നിലയ്ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കും അതുപോലെ മോഹന്‍ലാലിനും ബറോസിനെ കുറിച്ചുള്ളത്.

Tags