'മിഷൻ ചാപ്റ്റർ 1 ' ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

'മിഷൻ ചാപ്റ്റർ 1 ' ചിത്രത്തിന്റെ  ട്രെയ്‌ലർ റിലീസ് ചെയ്തു

അരുൺ വിജയുടെ മിഷൻ ചാപ്റ്റർ 1 ന്റെ നിർമ്മാതാക്കൾ ചിത്രത്തിൻറെ ട്രെയ്‌ലർ  പുറത്തിറക്കി. ചിത്രത്തിന്റെ സംവിധായകൻ വിജയ് ആണ് മിഷൻ ചാപ്റ്റർ 1ൽ എമി ജാക്‌സൺ, നിമിഷ സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ സുബാസ്‌കരനാണ് ചിത്രത്തിന്റെ പിന്തുണ.

സംഗീത സംവിധായകൻ ജിവി പ്രകാശിന് പുറമെ ഛായാഗ്രാഹകൻ സന്ദീപ് കെ വിജയ്, എഡിറ്റർ ആന്റണി എന്നിവരും ചിത്രത്തിന്റെ സാങ്കേതിക സംഘത്തിലുണ്ട്. ലണ്ടനിലും ചെന്നൈയിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.മിഷൻ ചാപ്റ്റർ 1 ഈ വർഷം പൊങ്കലിന് ജനുവരി 12 ന് തിയേറ്ററുകളിൽ എത്തും.


 

Tags