'മിറൈ' ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്..

FD


സൂപ്പർ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മിറൈ' എന്ന് പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരുവാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സാരാംശം വ്യക്തമാവുന്ന ഗ്ലിംപ്സ് വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ പേര് വെളിപ്പെടുത്തികൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

രവി തേജ ചിത്രം 'ഈഗിൾ'ന് ശേഷം പീപ്പിൾ മീഡിയ ഫാക്ടറിയോടൊപ്പം കാർത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ എത്തുന്ന 36-ആമത്തെ സിനിമയാണിത്. 

തേജ സജ്ജയെ മികച്ച കഥാപാത്രമായ് അവതരിപ്പിക്കാൻ ​ഗംഭീരമായൊരു തിരക്കഥയാണ് ചിത്രത്തിനായ് തയ്യാറാക്കിയിട്ടുള്ളത്. മണിബാബു കരണം തിരക്കഥ രചിച്ച ചിത്രം ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാണ്  ദൃശ്യാവിഷ്ക്കരിക്കുന്നത്. 

തേജ സജ്ജയുടെ ഒടുവിലായ് തിയറ്റർ റിലീസ് ചെയ്ത പ്രശാന്ത് വർമ്മ ചിത്രം 'ഹനു-മാൻ' ചരിത്ര വിജയം കൊയ്ത് സുപ്പർഹിറ്റടിച്ചിരുന്നു. തന്റെ മുൻ ചിത്രമായ 'ഹനു-മാൻ'ലൂടെ തേജ സജ്ജ വമ്പൻ ഹിറ്റ് സ്വന്തമാക്കിയതിനാൽ അദ്ദേഹത്തിൻ്റെ അടുത്ത ചിത്രത്തിനായ് രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.

Tags