ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സിക്കണം ; ചിത്രവുമായി രഞ്ജിനി

google news
renjini

അവതാരിക, നടി എന്നീ നിലകളില്‍ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ, ക്രിസ്മസിന്റെ അടുത്തദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു എന്ന കുറിപ്പുമായെത്തിയിരിക്കുകയാണ് രഞ്ജിനി.
കയ്യില്‍ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങള്‍ സഹിതമാണ് താന്‍ ആശുപത്രിയിലാണെന്ന് രഞ്ജിനി അറിയിച്ചിരിക്കുന്നത്. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നമാവും എന്നാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ രഞ്ജിനി കുറിച്ചിരിക്കുന്നത്.
നെഞ്ചിലുണ്ടായ ഒരു അണുബാധ മൂലമാണ് താന്‍ ഇപ്പോള്‍ ഈ അവസ്ഥയിലെത്തിയിരിക്കുന്നത്. കുറേ നാളുകള്‍ക്ക് മുന്നേതന്നെ പ്രശ്‌നം തോന്നിയിരുന്നെങ്കിലും അന്ന് അത് അവഗണിച്ചു. ആഘോഷങ്ങള്‍ക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത് എന്നും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശരിയാകും എന്നും രഞ്ജിനി പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങള്‍ സംഭവ ബഹുലമായിരുന്നു. എന്നാല്‍ ഒന്നും കൂടുതലാകരുത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കയറേണ്ടി വരിക എന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും രഞ്ജിനി കുറിപ്പില്‍ പറയുന്നു.

Tags