'മേനേ പ്യാർ കിയ ' ചിത്രീകരണം പൂർത്തിയായി

'Mene Pyaar Kiya' shooting has been completed
'Mene Pyaar Kiya' shooting has been completed

 സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന 'മേനേ പ്യാർ കിയ'യുടെ ചിത്രീകരണം പൂർത്തിയായി. റൊമാന്റിക് കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ,അഷ്കർ അലി,മിദൂട്ടി,അർജ്യോ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന 'ചിത്രത്തിന്റെ ചിത്രീകരണം മധുരയിലാണ് പൂർത്തിയായത്. നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച് തുടക്കം കുറിച്ച ''മേനേ പ്യാർ കിയ'' ആദ്യം ചങ്ങനാശ്ശേരിയിൽ മുപ്പത് ദിവസവും മധുരയിൽ ഇരുപത് ദിവസവും കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി,ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന ,ജഗദീഷ് ജനാർദ്ദനൻ,ജീവിത റെക്സ്,ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും 'ആസൈ കൂടൈ' എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്റെ ആദ്യത്തെ മലയാള ചിത്രമാണ് 'മേനേ പ്യാർ കിയ'." മുറ "എന്ന ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണ് മേനേ പ്യാർ കിയ. ''മന്ദാകിനി' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം' സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ റൊമാന്റിക് കോമഡി ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രഹണം ഡോൺപോൾ പി നിർവ്വഹിക്കുന്നു.


 

Tags