ബോളിവുഡ് താരം മെഹമൂദ് ജൂനിയർ അന്തരിച്ചു

Mehmood Jr

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും ​ഗായകനുമായ മെഹമൂദ് ജൂനിയർ  അന്തരിച്ചു.67 വയസ്സായിരുന്നു. അര്‍ബുദബാധയെത്തുടർന്നായിരുന്നു അന്ത്യം. നയീം സയ്യിദ് എന്നാണ് യഥാർത്ഥ പേര്. 1967-ൽ പുറത്തിറങ്ങിയ നൗനിഹാലിൽ ബാലതാരമായാണ് സിനിമാജീവിതം തുടങ്ങിയത്.

ഏഴു ഭാഷകളിലായി 250-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആറ് മറാഠി ചിത്രങ്ങൾ നിർമിക്കുകയും സംവിധാനംചെയ്യുകയും ചെയ്തു. കാരവൻ, ജുദായി, ദാദാ​ഗിരി, ഹാഥി മേരേ സാഥി, മേരാ നാം ജോക്കർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചില ചിത്രങ്ങൾ. പ്യാർ കാ ദർദ് ഹേ മീഠാ മീഠാ പ്യാരാ പ്യാരാ, ഏക് റിഷ്താ സഝേധാരി കാ, തെനാലി രാമ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.