ബ്രൈഡ് ടു ബി ആഘോഷമാക്കി മീര നന്ദന്‍

meera nandan

മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് മീരനന്ദന്‍. വിവാഹിതയാകാൻ ഒരുങ്ങുന്ന പ്രിയതാരത്തിന്റെ ബ്രൈഡ് ടു ബി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. സെര്‍ബിയയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് മീരയും സുഹൃത്തുക്കളും ബ്രൈഡ് ടു ബി നടത്തിയത്.

മീര വെള്ള വസ്ത്രത്തിലും സുഹൃത്തുകളും കറുപ്പു നിറത്തിലുള്ള വസ്ത്രവുമാണ് ബ്രൈഡ് ടു ബി ആഘോഷങ്ങള്‍ക്കായി അണിഞ്ഞത്. ടീം ബ്രൈഡ് എന്നെഴുതിയ ചെരുപ്പുകളും വസ്ത്രങ്ങളുമാണ് താരത്തിന്റെ സുഹൃത്തുകള്‍ അണിഞ്ഞിരുന്നത്.

ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് മീരയുടെ വരൻ. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. പുതിയ ചിത്രങ്ങള്‍ വൈറലായതോടെ താരത്തിന് ആശംസയുമായി നിരവധി പേര്‍ കമന്റ് ചെയ്തു.