സിനിമകളില്ലാ എന്ന് പറയുന്നത് വലിയ നാണക്കേടായി തോന്നി: മീരാ ജാസ്മിന്‍

google news
meera jasmine

കരിയറിന്റെ ഒരു സമയം എത്തിയപ്പോള്‍ മെക്കാനിക്കല്‍ ട്രാക്കിലേക്ക് പോയെന്ന് മീരാ ജാസ്മിന്‍. അതോടെ സന്തോഷം ഇല്ലാതാകാന്‍ തുടങ്ങി. തന്റെ സന്തോഷങ്ങള്‍ എനിക്ക് നഷ്ടപ്പെടുന്നുവെന്ന് പലപ്പോഴും തോന്നാന്‍ തുടങ്ങി. താന്‍ ട്രാക്കില്‍ നിന്ന് മാറുന്നുവെന്നും തന്റെ ഹാപ്പിനെസ് എനിക്ക് നഷ്ടമാകുന്നതായും തോന്നി. താന്‍ ഇഷ്ടപ്പെട്ട, തനിക്ക് മാക്സിമം ചെയ്യാന്‍ പറ്റുമെന്ന് തോന്നിയ പല കഥാപാത്രങ്ങളയും കരിയറിന്റെ ഒരു സമയത്ത് മിസ് ചെയ്തു.

എന്നാല്‍ തന്റെ കരിയറില്‍ താന്‍ പൂര്‍ണമായിം ഹാപ്പിയാണെന്നും മീരാ ജാസ്മിന്‍ പറയുന്നു. തന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതിലെലല്ലാം താന്‍ ഹാപ്പിയാണ്.

സിനിമകളില്‍ തുടര്‍ച്ചയായി നായികാ പരിവേഷത്തില്‍ എത്തിയപ്പോള്‍ നിരവധി സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അടുത്ത സിനിമയേതാ... എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നിരന്തരമായി കേള്‍ക്കണ്ടി വരും.

തുടര്‍ച്ചയായി സിനിമകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇടയ്ക്ക് 'സിനിമ ഉടനെയില്ലാ'എന്ന് പറയുന്നത് വലിയ നാണക്കേടായി തോന്നി. അടുത്ത സിനിമയേതാ എന്ന് അഭിനേതാക്കളോട് ചോദിക്കുന്നത് ശരിക്കും തെറ്റായ ചോദ്യമാണ്. ഒരു ആക്ടറിനെ സംബന്ധിച്ച് ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സിനിമ ഇല്ലാ എന്ന് പറയുമ്പോള്‍ തോന്നുന്ന നാണക്കേട് മാറ്റണം. എങ്കില്‍ മാത്രമേ ഒരു ആക്ടറെ സംബന്ധിച്ച് അയാള്‍ക്ക് നല്ലൊരു നടിയോ നടനോ ആയി മാറാന്‍ സാധിക്കൂ...

Tags